കോയമ്പത്തൂർ ആംഡ് ഫോഴ്സ് ഗ്രൗണ്ടിൽ 500 വൃക്ഷത്തൈകൾ നട്ട് പോലീസ്
1423510
Sunday, May 19, 2024 6:47 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കോയമ്പത്തൂർ സായുധ സേനാ പരേഡ് ഗ്രൗണ്ടിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വൃക്ഷത്തൈ നടീൽ ചടങ്ങ് നടത്തി.
പോലീസ് കമ്മീഷണർ ബാലകൃഷ്ണനും ഡെപ്യൂട്ടി കമ്മീഷണർ ശരവണനും ചേർന്ന് വൃക്ഷത്തൈകൾ നടീൽ ആരംഭിച്ചു.
സായുധസേനാ പരേഡ് ഗ്രൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് മഴ പെയ്യിക്കുമെന്ന് പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ 500ലധികം പോലീസുകാർ വൃക്ഷത്തൈകൾ കൈയിൽ പിടിച്ച് പ്രതിജ്ഞയെടുത്തു. പോലീസ് കമ്മീഷണർ ബാലകൃഷ്ണൻ, ഡെപ്യൂട്ടി കമ്മീഷണർ ശരവണൻ, സായുധ സേനാ അസിസ്റ്റന്റ് കമ്മീഷണർ ശേഖർ എന്നിവർ പോലീസുകാർക്കൊപ്പം ആംഡ് ഫോഴ്സ് ഗ്രൗണ്ടിന്റെ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.