എലവഞ്ചേരിയിൽ ഡ്രോൺ മരുന്നുതളി പ്രദർശനം
1423016
Friday, May 17, 2024 1:30 AM IST
എലവഞ്ചേരി: കാംകോ ഏജൻസി, എലവഞ്ചേരി കൃഷിഭവൻ, തുമ്പിട്ടി കരിപ്പായി പാടശേഖരസമതി എന്നിവ സംയുക്തമായി നടുപ്പാടത്ത് കാം കോയുടെ പുതിയ യന്ത്രങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തി.
ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കുന്നതുൾപ്പെടെയുള്ള പ്രദർശനമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
സ്വാഗതം എ.ചെന്താമര, കെ.ശിവദാസൻ, കെ.ശിവരാമൻ, ടി.കെ പരമേശ്വരൻ, ഷാബുമോൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. പാടശേഖര സമിതിയിൽ ഉൾപ്പെട്ട അമ്പതോളം കർഷകർ ഡെമോൺസ്ട്രേഷൻ പരിപാടിയിൽ പങ്കെടുത്തു.