കടുക്കാംകുന്നം മേൽപ്പാലത്തിലെ മാലിന്യങ്ങൾ നീക്കംചെയ്തു
1423214
Saturday, May 18, 2024 1:40 AM IST
മലമ്പുഴ: മലമ്പുഴയിലേക്കുള്ള പ്രധാന റോഡിലെ കടുക്കാംകുന്നം റെയിൽവേ മേൽപാലത്തിൽ സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ച മാലിന്യങ്ങൾ അധികൃതർ വൃത്തിയാക്കി.
ഇറച്ചി വേസ്റ്റ്, സാനിറ്ററി നാപ്കീൻസ്, ഒഴിഞ്ഞ മദ്യക്കുപ്പികൾ തുടങ്ങി കീറിയ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കേടുവന്ന കിടക്കകൾ എന്നിവയാണ് ഉണ്ടായിരുന്നത്.
ഇറച്ചി മാലിന്യത്തിന്റെ ദുർഗന്ധം മൂലം അതു വഴി കടന്നുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. ദീപിക ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു.
മഴക്കാലപൂർവ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരണം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, പൊതുപ്രവർത്തകൻ ജയജയജിത്ത് എന്നിവർ നേതൃത്വം നൽകി. മലമ്പുഴ ഐടിഐ വിദ്യാർഥികൾ, ഹരിതകർമസേനാംഗംങ്ങൾ തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. മന്തക്കാട് മുതൽ കടുക്കാംകുന്നം വരെയാണ് ശുചീകണ പരിപാടി നടത്തിയത്.