കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
1423334
Saturday, May 18, 2024 10:46 PM IST
പട്ടാന്പി: കൊടലൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പട്ടാന്പി കോളജ് സ്ട്രീറ്റ് കൂരിയാട്ട്തൊടി റസാഖ്-നജ്മ ദന്പതികളുടെ മകൻ ഫർഹാൻ (13) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കൊടലൂർ പെരികാട്ട് കുളത്തിലാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. കൊണ്ടൂർക്കര അൽ ഹിദായ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഇർഫാൻ, സാബിത.