മികച്ച അധ്യാപിക പുരസ്കാരം കെ.സെമീറയ്ക്ക്
1423516
Sunday, May 19, 2024 6:48 AM IST
പാലക്കാട്: ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റിന്റെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കേരളശേരി ഹയർ സെക്കൻഡറി കോമേഴ്സ് അധ്യാപികയും ജെസിഐ ഒലവക്കോട് അംഗവുമായ കെ. സെമീറയ്ക്ക് ലഭിച്ചു.
സ്കൂളിലെ സൗഹൃദ ക്ലബ്, ഇ ഡി ക്ലബ് പ്രവർത്തനങ്ങളും, വിദ്യാർഥി കേന്ദ്രീകൃത ഇടപെടലുകളും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഐഎഫ്എസ്ഇ പ്രസിഡന്റ് കെ.ഗണേശൻ പറഞ്ഞു. തൃശൂരിൽ നടന്ന ഐഎഫ്എസിയുടെ മൂന്നാം വാർഷികചടങ്ങിലാണ് പുരസ്കാരം നൽകിയത്.