മലയോരമേഖലയിൽ ഭീതി പരത്തി കാട്ടാന
1423219
Saturday, May 18, 2024 1:40 AM IST
കല്ലടിക്കോട്: മലയോരമേഖലയിൽ ഭീതി വിതച്ച് കാട്ടാന. തുടിക്കോട്, മൂന്നേക്കർ മേഖലയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇറങ്ങിയ കാട്ടാന ഏറെനേരം കൃഷിയിടത്തിലൂടെയും ജനവാസ മേഖലയുടെയും നീങ്ങിയത്. ഇതു പ്രദേശത്ത് ഭീതി പരത്തി. പ്രദേശവാസികൾ പരസ്പരം ഫോൺ ചെയ്ത് അറിയിച്ചും ഉച്ചത്തിൽ വിളിച്ചുപറഞ്ഞും ആളുകളെ മാറ്റിയത് അപകടങ്ങൾ ഒഴിവാക്കി. തുടർന്ന് വനം വകുപ്പ് ദ്രുതകർമസേന എത്തിയാണ് ആനയെ കാടുകയറ്റിയത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും തുടർച്ചയായി ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് ഈ ഭാഗങ്ങളിൽ പതിവാണ്. പകൽസമയത്തും കാട്ടാന ഇറങ്ങിയത് പ്രദേശത്ത് ഭീതി വർധിപ്പിച്ചിട്ടുണ്ട്.