കൊടുംചൂടിന് ശമനം, തമിഴ്നാട്ടിൽനിന്നും തീറ്റതേടി ആട്ടിൻകൂട്ടമെത്തി
1423508
Sunday, May 19, 2024 6:47 AM IST
ചിറ്റൂർ: മേച്ചിൽ പുറങ്ങൾ തേടി തമിഴ് നാട്ടിൽ നിന്ന് ചെമരിയാട്ടിൻ കൂട്ടം നല്ലേപ്പിള്ളിയിലെ നെൽപ്പാടങ്ങളിലെത്തി. എല്ലാ വർഷവും എത്താറുള്ള ആയിരക്കണക്കിന് ആടുകളാണ് തീറ്റ തേടി ഇത്തവണയും ചിറ്റൂർ മേഖലയിൽ എത്തിയത്. ഇത്തവണ കഠിനമായ വെയിലിന്റെ ചൂടും കൊയ്ത പാടങ്ങളിൽ യന്ത്രം കൊണ്ട് കൊയ്യുന്ന സമയത്ത് കൊഴിഞ്ഞ് വീണ് മുളച്ച നെൽ ചെടികളുടെ കുറവും തീറ്റ കുറയാൻ കാരണമായി.
ആട്ടിൽ കൂട്ടമെത്തുന്നതോടെ പാടത്തിലെ മണ്ണിന്റെ ഫലഭൂയിടഷ്ടത വർദ്ധിക്കാൻ കാരണമാകുമെന്ന് പ്രദേശത്തെ കർഷകനും പാടശേഖര സമിതി സെക്രട്ടറി കൂടിയായ വി.രാജൻ പറഞ്ഞു.