തുടിയല്ലൂരിൽ വീണ്ടും കാട്ടാനയിറങ്ങി
1423511
Sunday, May 19, 2024 6:47 AM IST
കോയമ്പത്തൂർ: പ്രദേശവാസികളെ ഭീതിയിലാക്കി തുടിയല്ലൂരിൽ വീണ്ടും കാട്ടാനയിറങ്ങി. പാപ്പനായ്ക്കൻപാളയത്ത് ഗുണശേഖരൻ എന്നയാളുടെ പറന്പിൽ ഇന്നലെ രാത്രിയാണ് കാട്ടാനയെത്തിയത്.
വാസയോഗ്യമായ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ആന ഭക്ഷണം തേടിയലഞ്ഞത് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കി.ആനക്കട്ടി ഉൾപ്പെടെയുള്ള കോയമ്പത്തൂർ വെസ്റ്റ് വനമേഖലയിൽ 50ലധികം കാട്ടാനകളാണുള്ളത്. ആന-മനുഷ്യ സംഘട്ടനം തടയാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.