കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഭാരവാഹി തെരഞ്ഞെടുപ്പ് 25 ന്
1423521
Sunday, May 19, 2024 6:48 AM IST
പാലക്കാട്: കത്തോലിക്ക കോണ്‍ഗ്രസിന്റെ 2024-27 വർഷത്തെ രൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 25ന് രാവിലെ 10 മുതൽ 12.30 വരെ പാസ്റ്ററൽ സെന്ററിൽ നടക്കും. രൂപത പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, നാല് വൈസ് പ്രസിഡന്റുമാർ, (രണ്ട് വനിതകൾ) 14 എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുക്കുക. രൂപതാസമിതിയുടെ കാലാവധി മൂന്ന് വർഷമാണ്.
ഓരോ യൂണിറ്റിലെയും രൂപതാ പ്രതിനിധിസഭാംഗങ്ങളുടെ ലിസ്റ്റ് പാസ്റ്ററൽ സെന്ററിലെ കത്തോലിക്ക കോണ്‍ഗ്രസ് ഓഫീസിൽ പ്രസിദ്ധീകരിച്ചു. പ്രതിനിധിസഭാംഗങ്ങൾക്കു മാത്രമാണ് വോട്ടവകാശം. ഇന്നുരാവിലെ 10 മുതൽ 12.30 വരെ നാമനിർദേശപത്രികകൾ രൂപതാ വരണാധികാരികൾ പാസ്റ്ററൽ സെന്ററിലെ കത്തോലിക്ക കോണ്‍ഗ്രസ് ഓഫീസിൽ സ്വീകരിക്കും. തുടർന്ന് അംഗീകരിച്ച സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. 22ന് വൈകുന്നേരം നാലുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. വൈകുന്നേരം അഞ്ചിന് അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും. 25ന് തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തും.
വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക് റിട്ടേണിംഗ് ഓഫീസർമാർ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പൂർത്തിയായതായി റിട്ടേണിംഗ് ഓഫീസർമാരായ ഫാ. ബിജു കല്ലിങ്കൽ, അഡ്വ. റെജിമോൻ ജോസഫ് അറിയിച്ചു.