അപകട ഭീഷണിയായി റോഡിലെ നിരപ്പുവ്യത്യാസം
1423698
Monday, May 20, 2024 1:48 AM IST
ആലത്തൂർ: മേലാർകോട് കോട്ടേക്കുളം - ചിറ്റിലഞ്ചേരി റോഡിലെ നിരപ്പ് വ്യത്യാസം അപകട ഭീഷണിയാകുന്നു.
ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് പൊളിച്ചതിനുശേഷം റീടാറിംഗ് നടത്തിയപ്പോളാണ് വാഹനങ്ങൾക്ക് യാത്രക്കാർക്കും ഭീഷണിയായി റോഡിലെ നിരപ്പു വ്യത്യാസമുണ്ടായത്.
ചിറ്റിലഞ്ചേരി സ്കൂൾ ഗ്രൗണ്ട് മുതൽ കാനറ ബാങ്കിനു മുൻവശം വരെയുള്ള ഭാഗത്താണ് റോഡിലെ ഏറ്റക്കുറച്ചിൽ കൂടുതലായി ഉള്ളത് .
ഇരുചക്ര വാഹനങ്ങൾക്കാണ് ഇതു ഏറെ ഭീഷണി ഉയർത്തുന്നത്. മഴ കൂടി പെയ്യാൻ തുടങ്ങിയതോടെ അപകട സാധ്യത കൂടുതൽ വർധിക്കുന്നു.