നഗരത്തിലെ കവർച്ച; പോലീസ് അന്വേഷണം ഊർജിതം
1423519
Sunday, May 19, 2024 6:48 AM IST
ഷൊർണൂർ: നഗരത്തിലെ വീട്ടിൽ നടന്ന കവർച്ചയിൽ പോലീസ് അന്വേഷണം ഊർജിതം. മുതലിയാർ തെരുവിൽ അജിത്തിന്റെ വീട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം 16.5 പവൻ സ്വർണവും 10,000 രൂപയും കവർന്നത്.
സമീപത്തുള്ള സുജിത്തിന്റെ വീട്ടിൽ കവർച്ചാശ്രമവും നടന്നിരുന്നു. അജിത്തിന്റെ വീട്ടിലെ മുകൾനിലയിൽ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണു മോഷണം പോയത്.
കുടുംബം രാവിലെ ഉണർന്നപ്പോൾ മുൻവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. പിന്നീട് മുറികളിലെ അലമാരകൾ തുറന്നു നോക്കിയപ്പോഴാണു കവർച്ച ശ്രദ്ധയിൽപെട്ടത്.