കൽക്കണ്ടി അസീസി നിലയം പത്താംവാർഷികം ആഘോഷിച്ചു
1423015
Friday, May 17, 2024 1:30 AM IST
കൽക്കണ്ടി: ആരോരുമില്ലാതെ വഴിയോരങ്ങളിൽ അലഞ്ഞുനടക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്ക് അഭയകേന്ദ്രമായ അസീസി നിലയം പ്രവർത്തനം ആരംഭിച്ചിട്ട് 10 വർഷം പൂർത്തിയായി. ഇന്ന് 25 ലധികം സ്ത്രീകൾക്ക് താങ്ങും തണലുമായി വർത്തിക്കുന്ന അസീസി നിലയത്തിന്റെ പത്താം വാർഷികാഘോഷം എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിറ്റിൽ ഫ്ളവർ അധ്യക്ഷത വഹിച്ച യോഗത്തിൽ ത്രിത്വമല ഹോളി ട്രിനിറ്റി പള്ളി വികാരി ഫാ. ജോസ് ചെനിയറ, പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിന്ധു ബാബു, അഗളി ഗ്രാമപഞ്ചായത്ത് മെംബർ സുമതി കൃഷ്ണകുമാർ, ഡോ. എം.എസ്. പദ്മനാഭൻ, അഗളി സിഐ അനീഷ്കുമാർ, അജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.