നവീകരിച്ച പരുത്തിപ്ര റോഡ് പൊളിച്ചു
1423507
Sunday, May 19, 2024 6:47 AM IST
ഷൊർണൂർ: ഷൊർണൂർ പരുത്തിപ്ര റോഡ് നവീകരണം കഴിഞ്ഞയുടൻ പൊളിച്ചു.പണിതീർന്ന ശേഷം ടാർ വീപ്പകൾ പോലും കൊണ്ടുപോകുന്നതിനു മുമ്പാണ് റോഡ് പൊളിച്ചത്.
മഴ വെള്ളം പോകാനുള്ള ഓവുചാൽ പണിയാനാണ് റോഡ് പൊളിച്ചതെന്നാണ് വിശദീകരണം. എന്നാലിത് ടാറിംഗ് നടത്തുന്നതിന് മുന്നേ ചെയ്യേണ്ടതായിരുന്നില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മറുപടി മൗനമായിരുന്നു. അശാസ്ത്രീയമായ റോഡ് നിർമാണവും ഉത്തരവാദിത്വമില്ലായ്മയും റോഡുകളിലൂടെയുള്ള ജനങ്ങളുടെ യാത്ര ഇനിയും ദുസ്സഹമാക്കുമെന്ന കാര്യം ഉറപ്പാണ്.