നെന്മാറയിൽ പൈതൃകം-24 കണ്യാർകളി മേള
1423220
Saturday, May 18, 2024 1:40 AM IST
നെന്മാറ: കേരള കണ്യാർ കളി ആർട്സ് പ്രൊമോഷൻ കൗൺസിലിന്റെ 28-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നെന്മാറയിൽ കണ്യാർകളിമേള ആരംഭിച്ചു.
നെന്മാറ പഴയഗ്രാമം ജിഎൽപി സ്കൂളിലെ വേദിയിലാണ് രണ്ടുദിവസങ്ങളിലായി കണിയാർകളി മേള ‘പൈതൃകം-24' എന്ന പേരിൽ നടക്കുന്നത്. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നെന്മാറ ദേശം സെക്രട്ടറി പ്രശാന്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ കെകെഎപിസി വൈസ് ചെയർമാൻ ദിവാകരൻ അധ്യക്ഷനായി. കൺവീനർ വി. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.എ. ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2023ലെ ഫോക് ലോർ ബഹുമതി ലഭിച്ച എൻ.എം. രാമചന്ദ്രൻ, പി.യു. ഉണ്ണി, പി. യു. കേശവദാസ് എന്നിവരെ ആദരിച്ചു.
ജയശങ്കർ പുതിയങ്കം, എം.പി. ജയപ്രസാദ്, കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നായി എത്തിയ കണ്യാർകളി മത്സരങ്ങൾ അരങ്ങേറി.
രണ്ടുദിവസങ്ങളിലായി നടക്കുന്ന കണ്യാർകളി മേളയിൽ 33 ദേശങ്ങളിൽ നിന്നായി 700ൽ പരം കലാകാരന്മാർ കളി അവതരിപ്പിക്കും.
കൂട്ടപൊറാട്ട്, ഒറ്റപൊറാട്ട് തുടങ്ങി വൈവിധ്യമാർന്ന രീതിയിലാണ് കണ്യാർകളി മേളയിൽ അരങ്ങേറിയത്. ഇന്ന് കണ്യാർകളി മേള സമാപിക്കും.