"പു​ള്ളു​വ​ജീ​വി​തം’ മ​ഹേ​ഷി​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർഡ്
Wednesday, May 8, 2024 1:33 AM IST
ഷൊ​ർ​ണൂ​ർ: പു​ള്ളു​വ​ൻ​പാ​ട്ടും പു​ള്ളു​വ സ​മു​ദാ​യ ജീ​വി​ത​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മ​ഹേ​ഷ് പ​ട്ടാ​മ്പി​യു​ടെ ഡോ​ക്യു​മെ​ന്‍ററി​ക്ക് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർഡ്.

പു​ള്ളു​വ​ൻ​പാ​ട്ടും പു​ള്ളു​വ സ​മു​ദാ​യ ജീ​വി​ത​വും പ​റ​യു​ന്ന ഡോ​ക്യു​മെ​ന്‍റ​റി ഇ​തി​നോ​ട​കം ശ്ര​ദ്ധനേ​ടി​ക​ഴി​ഞ്ഞു.

പ​ട്ടാ​മ്പി പെ​രു​മു​ടി​യൂ​ർ സ്വ​ദേ​ശി​യാ​ണ് മ​ഹേ​ഷ്. കേ​ര​ള​ത്തി​ലെ പു​ള്ളു​വ​ൻ​പാ​ട്ട്, നാ​വേ​റു​പാ​ട്ട്, സ​ർ​പ്പം തു​ള്ള​ൽ, പു​ള്ളു​വ​രു​ടെ ജീ​വി​ത​രീ​തി എ​ന്നി​വ​യെ​ല്ലാം പ്ര​തി​പാ​ദി​ക്കു​ന്ന ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍ററി​യാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ന് അ​ർ​ഹ​മാ​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് മഹേഷ് തന്‍റെ ഡോ​ക്യു​മെ​ന്‍ററി പു​റ​ത്തി​റ​ക്കി​യ​ത്. ന​വം​ബ​റി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർഡ് അ​ധി​കൃ​ത​ർ​ക്കു​ മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. ഇനി മ​ല​ബാ​റി​ലെ തെ​യ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ​ക്യു​മെ​ന്‍ററി ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് മ​ഹേ​ഷ് പ​റ​ഞ്ഞു.

പ​ത്ത് വ​ർ​ഷ​മാ​യി ഷാ​ർ​ജ ക​ൾ​ച്ച​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റിലാ​ണ് മ​ഹേ​ഷ് ജോ​ലി​ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​ധി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഡോ​ക്യു​മെ​ന്‍ററി ചി​ത്രീ​ക​രി​ച്ച​ത്.
12 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ മ​ഹേ​ഷി​ന് മ​റ്റു​പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.