കുഴിയിൽ വീണു പരിക്കേറ്റ ബൈക്ക് യാത്രികൻ ചികിത്സക്കിടെ മരിച്ചു
1422950
Thursday, May 16, 2024 11:18 PM IST
പാലക്കാട്: ജലഅഥോറിറ്റി മൂന്നുമാസം മുമ്പ് പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. വടക്കന്തറ മനക്കല്‍തൊടി സുകന്യ നിവാസില്‍ സുധാകരന് (65) ആണ് മരിച്ചത്. 15ന് രാത്രി ഏഴരയോടെ ഗവൺമെന്റ് വിക്ടോറിയ കോളജ് റോഡ് പറക്കുന്നത്താണ് അപകടം നടന്നത്.
ഭക്ഷണം വാങ്ങാന്‍ സ്കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ സുധാകരനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: പ്രേമ. മക്കള്‍; സ്വപ്ന, സുകന്യ, മനോജ്, മണി. മരുമക്കള്‍: മണികണ്ഠന്,പ്രശാന്ത്, ദുര്‍ഗ.