കുതിരപ്പേടിയിൽ യാത്രികർ
1423010
Friday, May 17, 2024 1:30 AM IST
തത്തമംഗലം: മേട്ടുപ്പാളയം റോഡിൽ കുതിരകളെ ഉടമസ്ഥനില്ലാതെ മേയാൻ വിടുന്നത് വാഹനസഞ്ചാരികൾക്ക് അപകടം സൃഷ്ടിക്കുന്നു.
വാഹനങ്ങൾ ഹോണടിക്കുമ്പോൾ കുതിരകൾ റോഡിലേക്കു കയറി വരുന്നുണ്ട്. കുതിരകളുടെ മേൽ തട്ടാതിരിക്കാൻ വാഹനം പെട്ടെന്ന് തിരിക്കുന്നത് എതിർവശത്തു വരുന്ന വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നുണ്ട്.
മീനാക്ഷിപുരം- തൃശൂർ അന്തർസംസ്ഥാന പാതയെന്നതിനാൽ യാത്രാവാഹനങ്ങൾക്കു പുറമെ നിരവധി ചരക്കുകടത്തു വാഹനങ്ങളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന പാതയാണിത്.
മേട്ടുപ്പാളയം വളവുപാതയിൽ മാത്രം മുൻപ് നടന്ന വാഹന അപകടങ്ങളിൽ പതിനഞ്ചിലധികംപേർക്ക് ജീവഹാനി ഉണ്ടായിട്ടുണ്ട്. കുതിരകൾക്കു പുറമെ ആടുകളുടേയും റോഡിൽ മേച്ചിലിനു വിടാറുണ്ട്.