ഊണിലും ഉറക്കത്തിലും തൃശൂരിന്റെ വികസനം മനസിൽ: സുരേഷ് ഗോപി
1591188
Saturday, September 13, 2025 1:29 AM IST
തൃശൂർ: ലോകത്തിന്റെ ഏതു കോണിലായാലും ഊണിലും ഉറക്കത്തിലും തൃശൂരിന്റെ വികസനം മാത്രമാണ് മനസിലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എലൈറ്റ് ഹോട്ടലിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, പൂർണിമ സുരേഷ്, അഡ്വ. കെ.ആർ. ഹരി, പി.കെ. ബാബു, പെരുവനം കുട്ടൻമാരാർ, സംഗീതസംവിധായകൻ ഔസേപ്പച്ചൻ, ഗായകൻ അനൂപ് ശങ്കർ, സ്വാമി നന്ദാത്മജാനന്ദ, ഡി. മൂർത്തി, ഇബ്രാഹിം ലാഹി, ഡെപ്യൂട്ടി കളക്ടർ ജ്യോതി, എഡിഎം മുരളി, തഹസിൽദാർ ജയശ്രീ, വിനോദ് പൊള്ളാഞ്ചേരി എന്നിവർ പങ്കെടുത്തു.
കേന്ദ്ര ധനസഹായം അനുവദിച്ചതിൽ പുലിക്കളിസംഘങ്ങൾ സുരേഷ് ഗോപിയെ ആദരിച്ചു.
കേരള ബുക്ക് ഓഫ് റിക്കാർഡ് ജേതാവ് തീർഥലക്ഷ്മി, എഴുത്തുകാരി അതുല്യ വിജയ്, പ്രായംകുറഞ്ഞ പുലിക്കളി കലാകാരികളായ ദക്ഷ പ്രസാദ്, രുദ്ര പ്രയാഗ്, സിനി ആർട്ടിസ്റ്റ് യാമിനി സോന എന്നിവരെ ആദരിച്ചു.