പാലത്തിന്റെ തകർച്ച; അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദേശം
1590693
Thursday, September 11, 2025 1:29 AM IST
പട്ടിക്കാട്: പള്ളിക്കണ്ടം കൂട്ടാല റോഡിലെ മുട്ടിപ്പാലം തകർന്ന സംഭവത്തെക്കുറിച്ച് അന്വേഷണംനടത്താൻ പൊതുമരാമത്ത് മന്ത്രി നിർദേശംനൽകിയതായി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബ്ലസൻ വർഗീസ് അറിയിച്ചു. ബ്ലസൻ വർഗീസ് നൽകിയ പരാതിയിന്മേലാണ് നടപടി.
തൃശൂർ പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോടാണ് പരാതി അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. മുടിക്കോട് ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്നാണ് വലിയ വാഹനങ്ങൾ പള്ളിക്കണ്ടം കൂട്ടാല വഴി കടത്തിവിട്ടത്. ഒരുവർഷത്തിലേറെയായി തകർച്ച നേരിട്ടിരുന്ന മുട്ടിപ്പാലം ഇതോടെ കൂടുതൽ തകർന്നു.
തുടർന്ന് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.