നവീകരിച്ച എംസിഎഫ് കെട്ടിടം ഉദ്ഘാടനം
1591182
Saturday, September 13, 2025 1:28 AM IST
കാളമുറി: കയ്പമംഗലം ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നവീകരിച്ച എംസിഎഫ് കെട്ടിടത്തിന്റെ ഉദ്ഘാടനംനടത്തി.
400 സ്ക്വയർഫീറ്റ് വലിപ്പത്തിൽനിന്നു 2566 സ്ക്വയർഫീറ്റ് ആക്കി ഉയർത്തിയാണ് എംസിഎഫ് നവീകരിച്ചത്. ശീതീകരിച്ച ഹരിതകർമസേന ഓഫീസ്, അപ്സ്റ്റയർ സ്റ്റോറേജ്, ആറുമീറ്റർ ഉയരമുള്ള ഇലക്ട്രിക് റോളർ ഷട്ടർ, ബൈലിംഗ് മെഷീൻ, കൺവെയർ ബെൽറ്റ്, സോർട്ടിംഗ് ടേബിൾ തുടങ്ങിയ സംവിധാനങ്ങൾ സ്വച്ഛ്ഭാരത് മിഷൻ ഫണ്ട്, പ്ലാൻ ഫണ്ട്, പഞ്ചായത്ത് തനത് ഫണ്ട് എന്നിവ വകയിരുത്തി 44.72 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്.ബെന്നി ബഹനാൻ എംപി ഉദ്ഘാടനംചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഇസ്ഹാഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഷാജഹാൻ, കോ-ഓർഡിനേറ്റർ കെ.കെ സക്കരിയ തുടങ്ങിയവർ സംബന്ധിച്ചു.