സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനവര്‍ഷാരംഭം
1590441
Wednesday, September 10, 2025 1:46 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ പുതിയ അധ്യയനവര്‍ഷാരംഭം ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ് തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റോ ചുങ്കത്ത്, കോ ളജ് മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, പ്രിന്‍സിപ്പല്‍ ഡോ. എസ്. രാംകുമാര്‍, എഎസ്എച്ച് വകുപ്പ് മേധാവി ഡോ. സുഖില കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
അക്കാഡമിക് മികവ് പുലര്‍ത്തിയ അധ്യാപകരെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റോ ചുങ്കത്ത് ആദരിച്ചു. കോളജ് ന്യൂസ് ലെറ്റര്‍ പ്രകാശനം ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന് നിര്‍വഹിച്ചു.