തെരുവുനായശല്യത്തിൽ വലഞ്ഞ് മച്ചാട് ഗ്രാമം
1590695
Thursday, September 11, 2025 1:29 AM IST
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമാകുന്നു.
ടെറസ് വീടുകൾക്കു മുകളിൽ കഴുകി ഉണക്കാനിടുന്ന വിലപ്പിടിപ്പുള്ള തുണികളും ചവിട്ടികളും ഊരിയിടുന്ന ചെരുപ്പുകളുംപോലും കടിച്ചുനശിപ്പിക്കുന്നതു നിത്യസംഭവമാണ്. പ്രഭാതസവാരിക്കുപോകുന്നവരെയും പത്രവിതരണക്കാരെയും പുലർച്ചെ പാൽ അളക്കാൻ ക്ഷീരസംഘങ്ങളിൽ എത്തുന്നവരെയും വിദ്യാർഥികളെയും ആക്രമിക്കുന്നതും പതിവാണ്.
പഞ്ചായത്തിലെ 18 വാർഡുകളിലും പ്രത്യേകിച്ച് പുന്നംപറമ്പ് സെന്ററിലും നായ്ക്കളുടെ ശല്യം കൂടുതലാണ്.
നായ്ക്കൾ തമ്മിൽ കടികൂടി റോഡിലൂടെ ഓടുന്നതു ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. ആളൊഴിഞ്ഞ വീടുകളിലും കല്യാണമണ്ഡപങ്ങളിലും തങ്ങുന്ന നായ്ക്കൾ പലപ്പോഴും വളർത്തു മൃഗങ്ങളെയും ആക്രമിക്കുന്നു.
തെരുവുനായ്ക്കളെ പിടികൂടാൻ ഉടൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.