ഗു​രു​വാ​യൂ​ർ: ​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി പു​ന​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച പ​ച്ച​ത്തു​രു​ത്ത് പു​ര​സ്കാ​ര​ത്തി​ന് ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജ് ഒന്നാം സ്ഥാനവും, ര​ണ്ടാം സ്ഥാ​നം എ​ള​വ​ള്ളി കു​ള​വെ​ട്ടി പ​ച്ച​ത്തു​രു​ത്തിനും.

എ​ള​വ​ള്ളി വാ​ത​ക ക്രി​മ​റ്റോ​റി​യ​ത്തി​നോ​ടു ചേ​ർ​ന്നാ​ണ് നാ​ൽ​പ്പ​ത്തി​യൊ​ന്ന് കു​ള​വെ​ട്ടി മ​ര​ങ്ങ​ളും ഇ​രു​പ​ത് ഫ​ല​വൃ​ക്ഷ​ങ്ങ​ളു​മു​ള്ള കു​ള​വെ​ട്ടി പ​ച്ച​ത്തു​രു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. മി​ക​ച്ച മൂ​ന്ന് പ​ച്ച​ത്തു​രു​ത്തു​ക​ളെ തെര​ഞ്ഞെ​ടു​ത്തതി​ലാ​ണ് എ​ള​വ​ള്ളി കു​ള​വെ​ട്ടി പ​ച്ച​ത്തു​രു​ത്ത് ര​ണ്ടാംസ്ഥാ​നം നേ​ടി​യ​തെന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​യോ ഫോ​ക്സ് പ​റ​ഞ്ഞു.

തൈ​ക​ളു​ടെ പ്രൂ​ണിം​ഗ് ഉ​ൾ​പ്പെ​ടെ ചെയ്യുന്നത് തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം അ​സോ​. പ്ര​ഫ. പി.​വി. ആ​ന്‍റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ്.