ഒാണാഘോഷങ്ങൾ തുടരുന്നു...
1590939
Friday, September 12, 2025 1:03 AM IST
ഓണം ഫെസ്റ്റ് സമാപിച്ചു
ചാലക്കുടി: കലാഭവൻ മണി പാർക്കിൽ നടന്ന ചാലക്കുടിയുടെ നന്മോണം, ഓണം ഫെസ്റ്റ് 2025 സമാപിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ കലാ-സാംസ്കാരിക-സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെയാണ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓണം ഫെസ്റ്റിന്റെ സമാപനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ അധ്യക്ഷതവഹിച്ചു.
ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, ടൗൺ ചീഫ് ഇമാം ഹസനി ഹുസൈൻ, എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, വൈസ്ചെയർപേഴ്സൺ സി. ശ്രീദേവി, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, പാർലമെന്ററി പാർട്ടി ലീഡർ ബിജു ചിറയത്ത്, കലാഭവൻ ജയൻ, തുമ്പൂർ സുബ്രഹ്മണ്യൻ, സുരേഷ് മുട്ടത്തി, സാജു പാത്താടൻ, ഷൈന ജോർജ്, ജോബി മേലേടത്ത്, എക്സൈസ് അസി. ഇൻസ്പെക്ടർ കെ.കെ. രാജു, എം.ജി. ബാബു, ഭരിത പ്രതാപ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. പോൾ, പ്രീതി ബാബു, ദിപു ദിനേശ്, എം.എം. അനിൽകുമാർ, ആനി പോൾ, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, എബി ജോർജ്, ആലീസ് ഷിബു എന്നിവർ പ്രസംഗിച്ചു.
മർച്ചന്റ്സ്് അസോസിയേഷൻ
ഓണാഘോഷം
ചാലക്കുടി: മർച്ചന്റ്സ്് അസോസിയേഷനും മർച്ചന്റ്സ്് യൂത്ത് വിംഗും വനിതാ വിംഗും സംയുക്തമായി ഓണാഘോഷം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷററും മർച്ചന്റ്സ്് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, പ്രതിപക്ഷ നേതാവ് സി. എസ്. സുരേഷ്, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, മുനിസിപ്പൽ സെക്രട്ടറി കെ. പ്രമോദ്, ഫോറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, ടൗൺ ജുമാ മസ്ജിദ് ഇമാം കെ. ഹുസൈൻ ഭാഗവി, ഗായത്രി ആശ്രമം ഗുരു ദർശന രഹന, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവോണം
പുരുഷ സ്വയംസഹായ സംഘം
വെള്ളാഞ്ചിറ: പൊരുന്നുംകുന്ന് തിരുവോണം പുരുഷസ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മുതിർന്ന കുടുംബാംഗമായ ശാന്ത ശങ്കരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആൽബർട്ട് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. കുട്ടികൾക്കായി വിവിധ കലാപരിപാടികളും ഓണമത്സരങ്ങളും നടത്തി. യോഗത്തിൽ സെക്രട്ടറി ഹരീഷ്, ട്രഷറർ ലെനിഷ് ഭരതൻ എന്നിവർ പ്രസംഗിച്ചു.
സ്മാർട്ട് ക്ലബ് ഓണാഘോഷം
ചാലക്കുടി: കാരക്കുളത്ത് നാട് സ്മാർട്ട് ക്ലബ് ഓണവിരുന്ന് ഓണാഘോഷം മുനിസിപ്പൽ കൗൺസിലർ കെ.പി. ബാലൻ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ക്ലബ് പ്രസിഡന്റ്് അർഹിൻ വി. ബിജു അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സെക്രട്ടറി ആരോമൽ കൃഷ് ണൻ, കാരക്കുളത്തുനാട് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുമി സുധീഷ്, ദേവലക്ഷ്മി വി. ഷിജു, പി.യു. അനുശ്രീ, എം.ബി. പ്രണവ്, വിബിൻ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
മംഗലശേരി വായനശാല
കൊരട്ടി: നാട്ടിലെ വയോധികരും രോഗികളുമായ 25 പേരെ ചേർത്തുപിടിച്ച് മംഗലശേരി ഗ്രാമീണവായനശാല സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. വീടുകളിൽ നിന്നും വാഹനങ്ങളിൽ സുരക്ഷിതമായാണ് ഇവരെ വായനശാലയിലേക്കും തിരിച്ചുവീടുകളിലേക്കും കൊണ്ടുപോയത്. ഊഞ്ഞാലാട്ടിയും ഓണസദ്യ ഊട്ടിയും സമ്മാനങ്ങൾ നൽകിയുമാണ് വായനാശാല അങ്കണത്തിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ. ബിജു ലോന അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.ഡി. പോൾസൺ മുഖ്യാതിഥിയായി. ഇടവക വികാരി ഫാ. ജോസ് മൈപ്പാൻ അനുഗ്രഹപ്രഭാഷണം നടത്തി. വാർഡ് മെമ്പർ വർഗീസ് പയ്യപ്പിള്ളി, വായനശാല ഭാരവാഹികളായ പി.എ. ബാബു, ജോസഫ് ശങ്കുരിക്കൽ, വയോജന ക്ലബ് പ്രസിഡന്റ് അലോഷ്യസ്, വനിതാവേദി പ്രസിഡന്റ്് മേരി ജോയ് എന്നിവർ പ്രസംഗിച്ചു.