കിഴുപ്പിള്ളിക്കര ജലോത്സവം: മണവാളൻ ജേതാവ്
1590691
Thursday, September 11, 2025 1:29 AM IST
പഴുവിൽ: ജനനി ബോട്ട് ക്ലബും ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തിയ കിഴുപ്പിള്ളിക്കര ജലോത്സവത്തിൽ കോലോത്തുംകടവ് മളവാളൻ ബോട്ട് ക്ലബ് ഒന്നാം സ്ഥാനവും കരാഞ്ചിറ ഇടിവാൾ ബോട്ട് ക്ലബ് രണ്ടാംസ്ഥാനവുംനേടി. കിഴുപ്പിള്ളിക്കര കനോലി കനാലിൽ നടത്തിയ ജലോത്സവം സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശീധരൻ അധ്യക്ഷത വഹിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് മത്സരം ഫ്ലാഗ്ഓഫ് ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് മുഖ്യാതിഥിയായി. വിഷ്ണുഭാരതീയസ്വാമികൾ സമ്മാനദാനം നിർവഹിച്ചു. കാട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, ഉമ്മർ പഴുവിൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.