കാരുണ്യഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു
1590699
Thursday, September 11, 2025 1:30 AM IST
എലിഞ്ഞിപ്ര: ചൗക്ക സെന്റ്് മേരീസ് ലൂർദ് പള്ളിയിൽ മതബോധനവാർഷികവും കാരുണ്യഭവനത്തിന്റെ താക്കോൽദാനവും നടന്നു. പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടർ റവ. ഡോ. റിജോയ് പഴയാറ്റിൽ ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. ആന്റോ കരിപ്പായി അധ്യക്ഷനായിരുന്നു.
കാരുണ്യഭവനത്തിന്റെ താക്കോൽദാനം ചാലക്കുടി എസ് എച്ച്ഒ എം.കെ. സജീവ് നിർവഹിച്ചു. ഫാ. ക്ലിന്റൻ പെരിഞ്ചേരി, നിർമാണ കമ്മിറ്റി കൺവീനർ സിബു ചേലക്കാട്ട്, ഹെഡ്മാസ്റ്റർ ജോബി കാഴ്ചപ്പള്ളി, സെക്രട്ടറി ദീപ ജോയ്, കൈക്കാരൻ ജോയ് ഉദനിപറമ്പൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോസ് മണവാളൻ, പ്രോഗ്രാം കൺവീനർ ഫെമി ഡയസ് എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാർക്കായി ഛത്തീസ്ഗഡിൽ നടന്ന സ്പെഷൽ ഒളിമ്പിക്സിൽ ബോച്ചേ വിഭാഗത്തിൽ നാഷണൽ ചാമ്പ്യൻഷിപ്പ് നേടിയ സിന്റോ മേലേടനെ ആദരിച്ചു.