മെറ്റ്സ് എൻജിനീയറിംഗിൽ സ്പോട്ട് അഡ്മിഷൻ ഇന്ന്
1590435
Wednesday, September 10, 2025 1:46 AM IST
മാള: മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒന്നാംവർഷ ബി. ടെ ക് എൻജിനീയറിംഗ് കോഴ്സിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി ഇന്ന് സ് പോട്ട് അഡ്മിഷൻ നടത്തുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്, ബയോടെക്നോളജി എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗ്്, സിവിൽ എൻജിനീയറിംഗ് എന്നീ ബിടെക് കോഴ്സുകളിലാണ് ഒഴിവുകളുള്ളത്.
കീം പ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലും പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും സ്കോളർഷിപ്പോടുകൂടി പഠിക്കുവാനുള്ള അവസരമുണ്ട്. രാവിലെ ഒമ്പതു മുതൽ വൈ കിട്ട് 4.30 വരെയുള്ള സമയത്തിനുള്ളിൽ കോളജിൽ നേരിട്ടുഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്.