സെന്റ് അലോഷ്യസ് കോളജിൽ ദേശീയ സെമിനാർ
1590934
Friday, September 12, 2025 1:03 AM IST
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജ് ലൈബ്രറി വിഭാഗം റീ ഇമാജിനിംഗ് ലൈബ്രറി വിസിബിലിറ്റി: കണക്റ്റിംഗ് പീപ്പിൾ ആൻഡ് പോസിബിലിറ്റീസ് എന്ന വിഷയത്തിൽ ദേശീയസെമിനാർ സംഘടിപ്പിച്ചു.
മാനേജർ ഫാ. തോമസ് ചക്രമാക്കിൽ സിഎംഐ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഇ.ഡി. ഡയസ് അധ്യക്ഷത നിർവഹിച്ചു. റവ.ഡോ. ജോൺ നീലങ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറികളുടെ പരിവർത്തനശേഷി ശാസ്ത്രം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചു.
സെമിനാറിൽ കോളജ് അഡ് മിനിസ്ട്രേറ്റർ ഫാ. അരുൺ ജോസ്, ഡോ. കെ.ബി. ലിബിസൺ, ഡോ. റോണി സെബാസ്റ്റ്യൻ, സി. അബ്ദുൽ റസാഖ്, കെ.യു. മുജീബ് റഹിമാൻ, സാൻജോ ജോസ്, വി. വിനീത ഡേവിസ്, എം.ജെ. ജൂലിറ്റ് എന്നിവർ പ്രസംഗിച്ചു.