വിജയോത്സവവും ടിങ്കറിംഗ് ലാബ് ഉദ്ഘാടനവും
1590437
Wednesday, September 10, 2025 1:46 AM IST
മൂന്നുപീടിക: കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക ദാസൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ. ബേബി, പഞ്ചായത്തംഗം പി.കെ. സുകന്യ തുടങ്ങിയവർ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. എസ്എസ്കെ തൃശൂർ ഡിപിസി ഡോ. എൻ.ജെ. ബിനോയ് ടിങ്കറിംഗ് ലാബിന്റെ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ഇ.ജി. സജിമോൻ, മതിലകം ബിപിസി എൻ.സി. പ്രശാന്ത്, ആരോൺ പി.ലൈജു, പിടിഎ പ്രസിഡന്റ്് കെ.പി. ഷാജി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എ.പി. സിജിമോൾ, എൽപി വിഭാഗം പ്രധാനാധ്യാപിക ജ്യോതി ശ്രീവേണി, വൈസ് പ്രിൻസിപ്പൽ ജെ. സദഖത്തുള്ള, ടി.എം. അനീഷ്, സി.എസ്. ശ്രീകല, കെ.എഫ്. ഡൊമനിക്, കെ.പി. ഗംഗ, ടി.പി. സിന്ധു, എം. മായാദേവി തുടങ്ങിയവർ പ്രസംഗിച്ചു.