ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി കു​ട്ട​മം​ഗ​ല​ത്ത് യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

പാ​ല​ക്കാ​ട് കു​നി​ശേ​രി സ്വ​ദേ​ശി സ​ജി​ത്ത് കൃ​ഷ്ണ (33)യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി എ​ട്ട​ര​യോ​ടെ കു​ട്ട​മം​ഗ​ലം സെ​ന്‍റ​റി​ന​ടു​ത്ത കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മു​റി അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം പ​ര​ന്ന​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ വാ​തി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പ​ര​സ്യ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ക​യ്പ​മം​ഗ​ലം പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.