സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കൾക്ക് അനുമോദനം
1590447
Wednesday, September 10, 2025 1:46 AM IST
തൃശൂർ: സംസ്ഥാന അധ്യാപക അവാർഡുകൾ നേടിയ ജില്ലയിലെ അധ്യാപകരെ തൃശൂർ വിദ്യാഭ്യാസ ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം അനുമോദിച്ചു.
സേക്രഡ് ഹാർട്ട് കോണ്‍വെന്റ് ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ആഗ്നസ്, അയ്യന്തോൾ ഗവ. ഹൈസ്കൂൾ അധ്യാപകൻ ടി.ടി. സൈജൻ എന്നിവരെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാറിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്.
അധ്യാപകർ സമൂഹത്തിന്റെ വഴികാട്ടികളും യുവതലമുറയുടെ മാതൃകയുമാണെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്‍വീനർ ജോഫി സി. മഞ്ഞളി അധ്യക്ഷത വഹിച്ചു.