ബോധവത്കരണ കാമ്പയിനു തുടക്കം
1591176
Saturday, September 13, 2025 1:28 AM IST
പാലപ്പെട്ടി: വിദ്യാർഥികൾക്കിടയിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണ കാമ്പയിന് ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂൾ അൺ എയ്ഡഡ് വിഭാഗം തുടക്കംകുറിച്ചു.
ഇതിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി.ബി. സജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ എം.എസ്. വിനോഷ് അധ്യക്ഷതവഹിച്ചു. വിമുക്തി കോ-ഓർഡിനേറ്ററും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ പി.എം. ജദീർ ക്ലാസ് നയിച്ചു.