പുത്തൻചിറ സെന്റ്് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ
1590439
Wednesday, September 10, 2025 1:46 AM IST
മാള: പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനു കൊടിയേറി.
തിരുനാൾകൊടികയറ്റം പുത്തൻചിറ കിഴക്കുംമുറി പള്ളി വികാരി ഫാ. ജോൺ കവലക്കാട്ട് നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, ആരാധന എന്നിവ നടന്നു.
12 വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്. വൈകിട്ട് 5. 30ന് ആരാധന, കുമ്പസാരം, ജപമാല. ആറിന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ്, തിരിപ്രദക്ഷിണം എന്നിവ നടക്കും.
13 ന് വൈകിട്ട് നാലിന് മങ്കിടി, ശാന്തിനഗർ കപ്പേളകളിൽനിന്ന് ദേവാലയത്തിലേക്കു ജപമാല പ്രദക്ഷിണം. അഞ്ചിന് ആദ്യഫലങ്ങളുടെ കാഴ്ചസമർപ്പണം, വിശുദ്ധ കുർബാന, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, നേർച്ച പ്പായസവിതരണം, ഉത്പന്നലേലം എന്നിവ നടക്കും.
തിരുനാൾദിനമായ 14 ന് രാവിലെ ആറിന് വിശുദ്ധ കുർബാന. പത്തിന് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം. വൈകിട്ട് ആറിന് വിശുദ്ധ കുർബാനയെ തുടർന്ന് രൂപം എടുത്തുവയ്്പ് എന്നിവ നടക്കും.