പോപ്പ് പോൾ മേഴ്സി ഹോമിൽ വാഴകൃഷി വിളവെടുപ്പ്
1590930
Friday, September 12, 2025 1:03 AM IST
തൃശൂർ: പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോം ആശാനിലയത്തിൽ നടന്ന നേന്ത്രവാഴകൃഷി വിളവെടുപ്പ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. വൊക്കേഷണൽ പരിശീലനത്തിന്റെ ഭാഗമായി മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സണ് അന്തിക്കാട്ടിന്റെ നേതൃത്വത്തിൽ പോൾമാസ്റ്ററും കുട്ടികളും ഒരുക്കിയ കൃഷിയിടത്തിൽ ഇരുനൂറിലധികം വാഴക്കുലകളാണ് തയാറായിരിക്കുന്നത്.
അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പിള്ളി, കൗണ്‍സിലർ മധു അന്പലപുരം, തോമസ്, സിസ്റ്റർ ലില്ലി തുടങ്ങിയവർ പങ്കെടുത്തു.