സമ്മാനത്തുക പുവര്ഫണ്ടിലേക്കു നല്കി വിദ്യാര്‍ഥി മാതൃകയായി
1591177
Saturday, September 13, 2025 1:28 AM IST
കൊടകര: ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂളില്‍ നടത്തിയ മത്സരത്തില്‍ സമ്മാനമായി ലഭിച്ച തുക കാരുണ്യനിധിയിലേക്കുനല്കി വിദ്യാര്‍ഥി മാതൃകയായി.
കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ അര്ജുന് സജു എന്ന പത്താംക്ലാസുകാരനാണ് നിര്‍ധനരെ സഹായിക്കാനുള്ള പുവര്ഫണ്ടിലേക്ക് സമ്മാനത്തുക സംഭാവനചെയ്തത്.
മത്സരത്തില്‍ അര്ജുന് സജുവിന്റെ 'അതിജീവിച്ച കുട്ടി'എന്ന ഹ്രസ്വചിത്രം ഒന്നാംസ്ഥാനവും ആദിത്യ സുരേഷിന്റെ 'അറിവാണ് വെളിച്ചം' രണ്ടാംസ്ഥാനവും ക്രിസ് ഏഞ്ചല്‍ തയാറാക്കിയ 'ബാക്ക് ടു റീഡിംഗ്' മൂന്നാംസ്ഥാനവും നേടി.