കാഞ്ഞാണിയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
1590925
Friday, September 12, 2025 1:03 AM IST
കാഞ്ഞാണി: കാറും ടൂറിസ്റ്റ് ബസും കൂട്ടി ഇടിച്ച് കാർ യാത്രക്കാരായ യുവാക്കൾക്ക് പരിക്കേറ്റു. കാഞ്ഞാണി സെന്ററിൽ ഇന്നലെ പുലർച്ച 1.45 നാണ് അപകടം നടന്നത്.
വാടാനപ്പള്ളി ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസിലേക്ക് വെങ്കിടങ്ങ് ഭാഗത്തു നിന്ന് വരികയായിരുന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി. പരിക്കേറ്റ പട്ടാമ്പി സ്വദേശികളായ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞാണി ജംഗ്ഷനിൽ രാത്രി സമയത്ത് സിഗ്നൽ ലൈറ്റ് പ്രകാശിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക ് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.