യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി
1590438
Wednesday, September 10, 2025 1:46 AM IST
ചാലക്കുടി: പോലീസ് സേനയിലെ ക്രിമിനലുകളെ സർവീസിൽനിന്നും പുറത്താക്കുക, സംരക്ഷണമൊരുക്കുന്ന ആഭ്യന്തര മന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
കെപിസിസി മെമ്പർ ഷോൺ പെല്ലിശേരി സമാപനയോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജോഫിൻ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അനിൽലാൽ, മണ്ഡലം പ്രസിഡന്റുമാരായ എൻ.പി. പ്രവീൺ, സൂരജ് സുകുമാരൻ, അഭിജിത് ശ്രീനിവാസൻ, ജൈമോൻ ചുമ്മാർ, ജെയ്ഫൻ മാനാടൻ, സിജോ ദേവസി, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡെറിക് ഡേവിഡ്, ലിനോജ് ചിറമേൽ, റിന്റോസ് കണ്ണമ്പുഴ, കെ.കെ. ശിവദാസ്, അൻസാർ കബീർ, പി.എസ്. ശ്രീജിത്ത്, അരുൺ വർഗീസ്, ഗിപ്സൺ പോൾ, നിഖിൽ തങ്കപ്പൻ, അലക്സ് പായമ്മൽ, ലിജോ വട്ടേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.