അരിപ്പാലം പള്ളിയില്‍ തിരുനാള്‍ നാളെ
1591184
Saturday, September 13, 2025 1:29 AM IST
അരിപ്പാലം: സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനു കൊടിയേറി. ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ തിരുനാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു.
ഇന്നു വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്‍ച്ചപ്പായസം വെഞ്ചരിപ്പ്. റവ.ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ മുഖ്യകാര്‍മികനായിരിക്കും. തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ തിരുനാള്ദിവ്യബലിക്ക് രൂപത ചാന്‍സലര്‍ റവ.ഡോ. കിരണ്‍ തട്ട്ള മുഖ്യകാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ സന്ദേശംനല്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍, കൈക്കാരന്മാരായ വി.കെ. പോള്സന് വാറോക്കി, റോയ് പോള്‍ കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.