പിണറായി പോലീസ് ക്രൂരത തുടരുന്നു: ജോസഫ് ടാജറ്റ്
1590446
Wednesday, September 10, 2025 1:46 AM IST
തൃശൂർ: പിണറായിസർക്കാരിന്റെ പോലീസ് ഇപ്പോഴും ക്രൂരത തുടരുന്നുവെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
പോലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, കെഎസ്യു നേതാക്കന്മാർക്കെതിരേ വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിൽ പോലീസ് നടത്തുന്ന ഗുണ്ടായിസത്തിനെതിരേ പ്രതിഷേധിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനുനേർക്കു ജീപ്പ് കയറ്റിയും ലാത്തികൊണ്ട് കുത്തിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം കാടത്തമാണെന്നും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ശക്തമായി അക്രമത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്തു തോന്ന്യാസം ചെയ്താലും സംരക്ഷിക്കാൻ പിണറായിയുണ്ടെന്ന ധൈര്യമാണ് പോലീസിന്.
പോലീസിന്റെ പരാക്രമം കെഎസ്യു നേതാക്കളോടു വേണ്ടെന്നും ഇനിയും അത്തരം നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ സമരങ്ങളുമായി കോണ്ഗ്രസ് രംഗത്തിറങ്ങുമെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.