ക​ല്ലൂ​ര്‍: പ​ള്ളി​ക്കു​ന്നി​ല്‍ ബ​ഡ്‌​സ് സ്‌​കൂ​ളി​ന്‍റെ വാ​ന്‍ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കും യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ ക​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​രെ​യും ഓ​ട്ടോ ഡ്രൈ​വ​റെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നലെ രാ​വി​ലെയാണ് അ​പ​ക​ടം.​ തൃ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ഡ്‌​സ് സ്‌​കൂ​ളി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ പോ​യ വാ​നാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ച​ത്. മു​ന്പി​ല്‍ പോ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പെ​ട്ടെ​ന്ന് ഇ​ട​വ​ഴി​യി​ലേ​ക്ക് തി​രി​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പു​റ​കി​ല്‍ വ​ന്നി​രു​ന്ന വാ​ന്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.​ ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.