രൂപതയില്‍ ഇന്നുമുതല്‍ കുടുംബവര്‍ഷാചരണം
1590445
Wednesday, September 10, 2025 1:46 AM IST
ഇരിങ്ങാലക്കുട: സുവര്ണജൂബിലിക്കു മുന്നോടിയായി ഇന്നുമുതല്‍ 2026 സെപ്റ്റംബര്‍ 10 വരെ ഇരിങ്ങാലക്കുട രൂപതയില്‍ ക്രിസ്തീയകുടുംബവര്ഷമായി ആചരിക്കും. രൂപതാദിനം ആഘോഷിക്കുന്ന ഇന്ന് ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടക്കും. രൂപതയിലെ 62,000 ത്തിലേറെയുള്ള കുടുംബങ്ങളുടെ സമഗ്രനവീകരണമാണ് ലക്ഷ്യം.
ഇന്നു രാവിലെ 10നു കത്തീഡ്രലില്‍ ദിവ്യബലി നടക്കും. തുടര്‍ന്ന് 11.30ന് കത്തീഡ്രല്‍ കണ്വെന്ഷന് സെന്ററില്‍ രൂപതാദിനാഘോഷ സമ്മേളനം നടക്കും. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും.
ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, പാക്സ് ഡയറക്ടര്‍ റവ.ഡോ. ഫ്രീജോ പാറയ്ക്കല്‍, ഗുഡ്ഷെപ്പേഡ് സിഎസ്എം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിറ്റ് മേരി, കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സ്വാഗതവും വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ നന്ദിയും പറയും.
ഉച്ചകഴിഞ്ഞ് 2.30നു രൂപത പൈതൃകമ്യൂസിയം വെഞ്ചരിക്കും. 3.30ന് ആളൂരില്‍ നവീകരിച്ച ലഹരിമോചനകേന്ദ്രമായ നവചൈതന്യ ആശീര്‍വദിക്കും.