ടിപ്പുസുൽത്താന്റെ സ്വപ്നങ്ങൾ, "ഖ്വാബ്- നാമ' നാടകാവതരണം സ്കൂൾ ഓഫ് ഡ്രാമയിൽ
1600039
Thursday, October 16, 2025 1:17 AM IST
തൃശൂർ: ടിപ്പുസുല്‍ത്താന്റെ സ്വപ്നങ്ങളെ അധികരിച്ച് അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ രൂപപ്പെടുത്തിയ ഖ്വാബ്- നാമ നാടകാവതരണം 17 മുതൽ 19 വരെ വൈകീട്ട് 6.30ന് കാന്പസിലെ പ്രഫ. രാമാനുജം സ്റ്റുഡിയോ തിയറ്ററിൽ അരങ്ങേറുമെന്ന് ഡയറക്ടര്‍ അഭിലാഷ് പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുവസംവിധായകന് അലിയാര് അലിയുടെ ആവിഷ്കാരത്തിൽ രണ്ടാംവര്‍ഷ നാടകവിദ്യാര്‍ഥികള്‍ അഭിനയിക്കും. അവർതന്നെയാണ് പരിഭാഷയും നാടകവത്കരണവും നിർവഹിച്ചത്. പുസ്തകത്തിന്റെ മലയാളപരിഭാഷയുടെ കവർപേജ് പ്രകാശനവും നടക്കും. പൊന്നാനി കേന്ദ്രീകരിച്ചുള്ള വിപിഎസ് കളരിയിലെ ഷൈജു ആശാന്റെ ശിക്ഷണത്തിൽ സുജിത്ത് കലാമണ്ഡലം കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നു. രംഗസംഗീതം നാരായണൻ. അലക്സ് സണ്ണിയാണു ദീപസംവിധാനം. രംഗവിതാനം ഷാന്റോ ആന്റണി, വസ്ത്രാലങ്കാരം സ്റ്റനു സ്റ്റാലിൻ. സീറ്റ് ബുക്കിംഗിന്- 7510464367, 9074329268.
പത്രസമ്മേളനത്തിൽ നജ്മാൻ ഷാഹി, കെ.ജി. അച്ചു, അലിയാർ അലി എന്നിവരും പങ്കെടുത്തു.