പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
1600227
Thursday, October 16, 2025 10:55 PM IST
പെരുന്പടപ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു. കണ്ടനകം സ്വദേശി പാണെങ്ങാട്ടിൽ വിജയൻ(58) ആണ് മരിച്ചത്.
കഴിഞ്ഞദിവസം കണ്ടനകം സെന്ററിനു സമീപം ചായക്കടയിലിരുന്ന വിജയന്റെ മേൽ നിയന്ത്രണംവിട്ട സ്കൂൾബസ് ഇടിച്ചിരുന്നു. പോലീസ് നടപടികൾക്കുശേഷം സംസ്കാരം നടത്തി.