കത്തോലിക്ക കോൺഗ്രസ് യാത്ര; വിളംബരജാഥയ്ക്കു തുടക്കമായി
1600028
Thursday, October 16, 2025 1:17 AM IST
തൃശൂർ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നടക്കുന്ന അവകാശസംരക്ഷണയാത്രയുടെ മുന്നോടിയായി തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന വിളംബരജാഥയ്ക്ക് ലൂർദ് കത്തീഡ്രലിൽനിന്നു തുടക്കമായി. അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നു മണ്ണുത്തി, പട്ടിക്കാട്, പുത്തൂർ, കല്ലൂർ, മണ്ണംപേട്ട തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തി.
ഇന്നു രാവിലെ 8.15നു പുത്തൻപള്ളിയിൽനിന്ന് ആരംഭിക്കുന്ന ജാഥ വിയ്യൂർ, കൊട്ടേക്കാട്, മുണ്ടുർ, ചൂണ്ടൽ, മറ്റം, പറപ്പൂർ, പാവറട്ടി, പാലയൂർ, കുന്നംകുളം, മരത്തംകോട്, വെള്ളറക്കാട്, എരുമപ്പെട്ടി, വടക്കഞ്ചേരി, ഓട്ടുപാറ, മങ്ങാട്, അത്താണി, തിരൂർ, ചേറൂർ വഴി തൃശൂരിൽ എത്തിച്ചേരും. നാളെ വൈകീട്ട് മൂന്നിന് എരുമപ്പെട്ടിയിലും അഞ്ചിനു തൃശൂരിലും അവകാശയാത്രയ്ക്കു സ്വീകരണം നൽകും.
ലൂർദ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ജനറൽ സെക്രട്ടറി കെ.സി. ഡേവിസ്, ട്രഷറർ റോണി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ലീല വർഗീസ്, ജോയിന്റ് സെക്രട്ടറി ആന്റോ തൊറയൻ, മറ്റു ഭാരവാഹികളായ വി.ഡി. ഷാജൻ, ഫ്രാൻസി ആന്റണി, നോബി മണ്ണുത്തി, അൽഫോൻസ, ബാബു ഒളരിക്കര, ആന്റോ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.