കുറുപ്പംകുളം നവീകരണ നിര്‍മാണോദ്ഘാടനം
1600033
Thursday, October 16, 2025 1:17 AM IST
ആമ്പല്ലൂര്‍: കുറുപ്പംകുളം നവീകരണ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷതവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വില്സന്, സോജന് ജോസഫ്, പ്രവീണ്‍ ആമ്പല്ലൂര്‍, ഡേവിസ് ഐനിക്കല്‍, ഗ്രാമപഞ്ചായത്തംഗം സജന ഷിബു, ചിറ്റൂര്‍ കാര്ത്തികേയന് എന്നിവര്‍ സംസാരിച്ചു.
കുറുപ്പംകുളം പ്രദേശത്ത് കുടിവെള്ളക്ഷാമ പരിഹാരത്തിനും കാര്‍ഷിക ജലസേചനത്തിനും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കുറുപ്പംകുളം നവീകരിക്കുന്നത്.