കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
1600228
Thursday, October 16, 2025 10:55 PM IST
പുത്തൂർ: കാണാതായ വയോധികനെ പറമ്പിലെ ആൾ മറയില്ലാത്ത കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകാട് സ്വദേശി കഞ്ഞിരപ്പറമ്പിൽ വീട്ടിൽ കുട്ടൻ (78) മരിച്ചത്.
ബുധനാഴ്ച വൈകീട്ട് മുതൽ ആണ് കാണാതായത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.