കൊടുങ്ങല്ലൂർ ഉപജില്ല ശാസ്ത്രോത്സവം: മതിലകം സെന്റ് ജോസഫ്സിനു കിരീടം
1600044
Thursday, October 16, 2025 1:17 AM IST
കൊടുങ്ങല്ലൂർ: ഉപജില്ല ശാസ്ത്രോ ത്സവം സമാപിച്ചു. 117 പോയിന്റോ ടെ മതിലകം സെന്റ്് ജോസഫ്സ് കിരീടംചൂടി. 87 പോയിന്റോടെ പനങ്ങാട് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 80 പോയിന്റോടെ പി. ഭാസ്കരൻ മെമ്മോറിയൽ എച്ച് എസ്എസ് മൂന്നാംസ്ഥാനവും നേടി.
സമാപനസമ്മേളനം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എംഎൽഎ സമ്മാനദാനം നിർവഹിച്ചു.
എറിയാട് പഞ്ചായത്ത് പ്രസിഡന്റ്് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, ഫൗസിയ ഷാജഹാൻ, നജ്മൽ ഷഗീർ, സാറബി ഉമ്മർ, എഇഒ മൊയ്തീൻകുട്ടി, ടി.വി. സമീന, ജനറൽ കൺവീനർ സി.ജെ. ദാമു, കെ.എ. റുബീന, പി.എ. അനീസ, കെ.ബി. ജാസ്മിൻ, കെ. വി. കമറുദ്ധീൻ, പി.എ. മനാഫ്, എം. അഖിലേഷ് എന്നിവർ പ്രസംഗിച്ചു.