കൊ​ര​ട്ടി: ബി​വ​റേ​ജി​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ യു​വാ​വി​നെ ട്രെ​യി​ൻത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ക്ക​ന്നൂ​ർ ച​ക്കി​നി​യ​ൻ​വീ​ട്ടി​ൽ മ​നോ​ഹ​ര​ൻ മ​ക​ൻ മ​ജീ​ഷ്(34) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​യ​ന. മ​ക​ൻ: ന​വ​ജി​ത്ത്.