ട്രെയിൻ ഇൻക്ലൂസീവ് വാക്കത്തോൺ
1599774
Wednesday, October 15, 2025 1:14 AM IST
തൃശൂർ: ട്രസ്റ്റ് ഫോർ റീട്ടെയ്ലേഴ്സ് ആൻഡ് റീട്ടെയിൽ അസോസിയേറ്റ്സ് ഓഫ് ഇന്ത്യ (ട്രെയിൻ), ദർശന സർവീസ് സൊസൈറ്റി, തൃശൂർ ലയൺസ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ട്രെയിൻ ഇൻക്ലൂസീവ് വാക്കത്തോൺ സ്വരാജ് റൗണ്ടിൽ വേൾഡ് വൈറ്റ്കെയിൻ ഡേ 2025ന്റെ ഭാഗമായി നടന്നു. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ തൃശൂർ 318 ഡി ഗവർണർ ജയകൃഷ്ണൻ അധ്യക്ഷനായി. നടൻ ദേവൻ വിശിഷ്ടാതിഥിയായി. ട്രെയിൻ ട്രസ്റ്റ് റീജണൽ മാനേജർ ഡൊമിനിക് തോമസ്, തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ് എന്നിവർ പങ്കെടുത്തു.
ഇൻകം ടാക്സ് ഓഫീസർ അർജുന് കൃഷ്ണ, വിൽസൺ ജോർജ്, ലയൺസ് ജില്ലാ കോ ഓർഡിനേറ്റർ ഉണ്ണി വടക്കാഞ്ചേരി, സാന്ത്വനം ഡയറക്ടർ ഫാ. ജോസ് വട്ടക്കുഴി, മുൻ ലയൺസ് ഗവർണർ ജെയിംസ് വളപ്പില, ദർശന സർവീസ് സൊസൈറ്റി ആൻഡ് ദർശന ക്ലബ് സ്ഥാപകൻ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.