കുരിയച്ചിറയിലെ നായ്ശല്യം: പ്രതിഷേധക്കൂട്ടായ്മ 18ന്
1599781
Wednesday, October 15, 2025 1:14 AM IST
തൃശൂർ: കുരിയച്ചിറയിലെ തെരുവുനായശല്യം പരിഹരിക്കണമെന്നു കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്മെന്റ് അസോസിയേഷൻ.
സ്കൂൾപരിസരങ്ങൾ, ബസ് സ്റ്റോപ്പുകൾ, ദേവാലയങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിലാണ് ശല്യം രൂക്ഷം. സ്കൂൾകുട്ടികൾക്കു പിന്നാലെ ഓടുന്നതും ഭക്ഷണാവശിഷ്ടങ്ങൾ തേടി സ്കൂൾവളപ്പിൽ പ്രവേശിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. രാവിലെ ദേവാലയങ്ങളിൽ പോകുന്ന വയോധികരും ഭീതിയിലാണ്. ഇവയെ പിടികൂടാൻ അടിയന്തരനടപടിയെടുക്കണം.
തൃശൂരിൽമാത്രം ഈവർഷം ഓഗസ്റ്റ് വരെ 23,580 പേർക്കാണ് കടിയേറ്റത്. സംസ്ഥാനത്തൊട്ടാകെ രണ്ടരലക്ഷം പേർക്കു കടിയേറ്റു. സുപ്രീം കോടതി ഇക്കാര്യത്തിൽ ശക്തമായ നിർദേശം നൽകിയിട്ടുണ്ട്. കോർപറേഷനും സർക്കാരും നിസംഗതയാണു പുലർത്തുന്നത്. ഫലപ്രദമായ നടപടികൾക്കു ഫണ്ട് അനുവദിക്കാതെ കടിയേറ്റവർക്കു കുത്തിവയ്പു നൽകി പ്രശ്നം പരിഹരിക്കാമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്.
തെരുവുനായശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു18നു വൈകീട്ട് അഞ്ചിനു കുരിയച്ചിറ സെന്ററിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സൈമണ്‍ വടക്കേത്തല, ജനറൽ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, ഫിനാൻസ് സെക്രട്ടറി ഷാജി പറന്പൻ എന്നിവർ പറഞ്ഞു.